കുവൈറ്റ് കൊട്ടാരക്കര അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. തണല്‍ 2018 എന്ന പേരില്‍ കലയപുരം സങ്കേതത്തില്‍ നടന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഐഷാപോറ്റി എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. അസോസിയേഷന്‍ ഖജാന്‍ജി ജുബൈര്‍ഖാന്‍, വൈസ് പ്രസിഡന്റ് സൈമണ്‍, വനിതാവിഭാഗം ജോയിന്റ് കണ്‍വീനര്‍ പ്രശാന്തി സന്തോഷ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം ടിറ്റി തുടങ്ങിയവർ പങ്കെടുത്തു.ക്യാന്‍സര്‍ ബാധിതയായ കുളക്കട സ്വദേശി കൃഷ്ണപ്രിയയ്ക്ക് 25,000 രൂപ സഹായധനം കൈമാറി. റോള്‍ബാര്‍ സ്‌കേറ്റിങ്ങില്‍ ലോകറിക്കാര്‍ഡുനേടിയ കൊട്ടാരക്കര സ്വദേശിയായ മാസ്റ്റര്‍ ഏബല്‍ ഷിജുവിനെയും, മിനി റോള്‍ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനതലത്തില്‍ ഫസ്റ്റ് റണ്ണറപ്പായ കൊട്ടാരക്കര സ്വദേശി ജെസ്വിന്‍ ലാജിയെയും, ഇന്തോനേഷ്യയില്‍ നടന്ന പരാഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ കൊട്ടാരക്കര സ്വദേശിയായ അനില്‍ കുമാറിനെയും ചടങ്ങില്‍ ആദരിച്ചു.

ഇന്റര്‍നാഷണല്‍ മെന്റർ ട്രെയിനറും അഭിനേത്രിയുമായ അനിത ദിലീപ്, പ്രശസ്ത ഗായിക ചന്ദ്രലേഖ എന്നിവരുടെ പരിപാടികള്‍ നടന്നു. ആറ്റുവാശ്ശേരി എ. പി .രാമകൃഷ്ണന്‍ വായനശാലയിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *