റിപബ്ലിക് ദിനത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. അതേപോലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കണം. പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
2019-01-18
