തിരുവനന്തപുരം: അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായുള്ള വാഹനപ്രചാരണ ജാഥ ഇന്ന് വൈകിട്ട്. പാളയത്തുനിന്ന് ആരംഭിക്കുന്ന ജാഥ പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ സമാപിക്കും. ഈ മാസം 20നാണ്‌ രണ്ട് ലക്ഷം പേർ അണിനിരക്കുന്ന അയ്യപ്പഭക്ത സംഗമം നടക്കുക.

ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായുള്ള വനിതകളുടെ വാഹനപ്രചാരണ ജാഥയാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് നാലിന് പാളയം ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിക്കുന്ന ജാഥ പട്ടം, കേശവദാസപുരം,മുട്ടട, അമ്പലമുക്ക്, നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ എത്തിച്ചേരും

Leave a Reply

Your email address will not be published. Required fields are marked *