മരുന്നുകളുടെ അനാവശ്യ ഉപയോഗം അശാസ്യമല്ലെന്നും മയക്കുമരുന്നുകള്‍ ഉപയോഗിക്കുമെന്ന് സ്റ്റാറ്റസ് സിംബലായി കരുതരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡ്രഗ് ഫ്രീ ഇന്ത്യ ക്യാമ്പൈന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ വ്യക്തമാക്കിയത്. മയക്കുമരുന്നുകളുടെ വ്യാപാരവും വിപണനവും രാജ്യത്തിന്റെ കെട്ടുറപ്പിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം മൂന്ന് കോടിയില്‍പരം ജനങ്ങള്‍ മയക്ക്മരുന്നിന് അടിമകളാണ്. ഇന്ത്യയുടെ യുവനിര മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ആശങ്കാജനകമാണ്. മയക്കുമരുന്നുകളുടെ ഉപയോഗം കുടുംബത്തിന്റ ഭദ്രതയ്ക്കും സുരക്ഷിതത്വത്തിനെയും ദോഷകരമായി ബാധിക്കമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
