പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത വ്യോമസേന പൈലറ്റ് അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമാധാനത്തിന് വേണ്ടിയാണ് സൈനികനെ മോചിപ്പിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പൈലറ്റ് അഭിനന്ദനെ വിട്ടുകിട്ടണമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥർ പാക് വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയാണ് ആവശ്യമുന്നയിച്ചത്.

