തിരുവനന്തപുരം ; നെയ്യാർഡാമിന് സമീപം കള്ളനോട്ട് നിർമ്മിച്ച് വിതരണംചെയ്യുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റിച്ചൽ കള്ളാട് സ്വദേശിയായ ഷാജഹാൻ സഹായികളായ അർഷാദ്, സൗദ് , ഷെരീഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡയിലെടുത്തത്.ഇവരുടെ പക്കൽനിന്നും നോട്ട് നിർമ്മാണ മെഷീനും കണ്ടെടുത്തിട്ടുണ്ട് നെയ്യാർ ഡാമിന് സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ സിഗരറ്റ് വാങ്ങുന്നതിനായി ഷാജഹാൻ നൽകിയ നോട്ടിൽ സംശയം തോന്നിയ സ്ഥാപന ഉടമയും നാട്ടുകാരും പ്രതിയെ പൊലീസിന് കൈമാറുകയുയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷാജഹാന്റെ സഹായികളായിരുന്ന ഇരുവരെയും ഒപ്പം നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച മഷിയും പ്രിൻറ്ററുകളും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു.

പ്രിന്റ് ചെയ്തു സൂക്ഷിച്ചിരുന്ന നൂറിന്റെയും ഇരുനൂറിന്റെയും വ്യാജ നോട്ടുകളും പോലീസ് കണ്ടെടുത്തു .സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *