മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. പുതുമുഖ താരമാകും നായിക. 17നും 22നും ഇടയില്‍ പ്രായമുള്ളവരെയാണ് നായികയായി പരിഗണിക്കുന്നത്.

ദിവ്യ ഉണ്ണിയായിരുന്നു ആദ്യഭാഗത്തിലെ നായിക. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മികച്ച പ്രദര്‍ശനവിജയം നേടിയിരുന്നു. റിയാസ് ഹസന്‍, മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, കല്‍പ്പന, രാജന്‍ പി.ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *