പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ

ചെന്നൈ: പൊതു തെരെഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഒരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ എത്തും. എൻഡിഎയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ സംഘടിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം സംസാരിക്കും. എടപ്പാടി പളനി സ്വാമിയും, ഒ.പനീർ സെൽവവും റാലിയിൽ പങ്കെടുക്കും.

വരുന്ന പൊതു തെരെഞ്ഞെടുപ്പിൽ ദ്രാവിഡ മണ്ണിലും വിജയക്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് ദേശീയ ജനാധിപത്യ സഖ്യം. തെരെഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ രംഗത്തിറക്കി മത്സരം തങ്ങൾക്കനുകൂലമാക്കാനാണ് എൻഡിഎ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *