ഇന്നലെ രാത്രി ബെര്‍ണബ്യൂ നിശബ്ദമായിരുന്നു. കഴിഞ്ഞ അഞ്ച് സീസണില്‍ നാല് സീസണിലും യൂറോപ്യന്‍ ചാമ്പ്യന്മാരായ ടീം ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായിരിക്കുന്ന ഷോക്കിലായിരുന്നു ആരാധകര്‍.ബോക്സില്‍ പന്ത് എങ്ങനെ കിട്ടിയാലും ഗോളാക്കി മാറ്റാന്‍ സാധിക്കുന്ന റൊണാള്‍ഡോ പോലൊരു താരത്തിന്റെ അഭാവം പ്രകടമായിരുന്നു. ഇതിന് മുമ്പ് റൊണാള്‍ഡോയുടെ ക്ലബിലെ ആദ്യസീസണായിരുന്ന 2010ലാണ് ക്വാര്‍ട്ടര്‍ കാണാതെ റയല്‍ പുറത്താകുന്നത്.

തന്റെ കരിയറിലെ ഏറ്റവും മോശം രാത്രിയാണിന്ന് എന്നാണ് റയല്‍ പ്രതിരോധ താരം കര്‍വഹാള്‍ മത്സരശേഷം പ്രതികരിച്ചത്. ‘ഇത്പോലൊരു അവസ്ഥ ഇതിന് മുന്നെ ഞാന്‍ അനുഭവിച്ചിട്ടില്ല. എന്ത് പറയണമെന്നെനിക്കറിയില്ല, വളരെ ദയനീയമാണിത്. ഒരൊറ്റ ആഴ്ച്ചകൊണ്ടാണ് ഞങ്ങള്‍ക്കെല്ലാം നഷ്ടമായത്. ഇത് റയലിന്‍റെ അസ്തമയമാണോ? ഇതുപോലൊന്ന് ഞാന്‍ ഇതിന് മുമ്പ് അനുഭവിച്ചിട്ടില്ല. ശരിക്കും ഞങ്ങള്‍ക്ക് ഈ സീസണ്‍ അവസാനിച്ചിരിക്കുകയാണ്’ വിതുമ്പികൊണ്ട് താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *