20 രൂപയുടെ പുതിയ നാണയം പുറത്തിറക്കാന്‍ പോകുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. പന്ത്രണ്ട് കോണുകളുള്ള (dodecagon) രൂപത്തിലായിരിക്കും നാണയം. ധനമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍.

നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങ ദീർഘകാലം നിലനില്‍ക്കും എന്നതിനാലാണ് നാണയം പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അതുകൊണ്ടുതന്നെ നാണയങ്ങൾ പുറത്തിറക്കുന്നത് ഇനിയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *