കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. അസം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖിക്ക് ആണ് നിലവില്‍ ചുമതല.

അതേസമയം, കുമ്മനം സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ കുമ്മനത്തിന്റെ കാര്യം ചര്‍ച്ചക്ക് വരും. കുമ്മനം മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പാണ്. അതേസമയം കുമ്മനത്തെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആര്‍.എസ്.എസ് സമ്മര്‍ദമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *