മലപ്പുറത്ത് വീണ്ടും സൂര്യഘാതം

മലപ്പുറം: മലപ്പുറത്ത് വീണ്ടും സൂര്യഘാതം. നിലമ്പൂർ അകംപാടം സ്വദേശിയായ ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെയാണ് മലപ്പുറം എടവണ്ണയില്‍ പി സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിന് സൂര്യാഘാതമേറ്റത്. തുടര്‍ന്നാണ് വീണ്ടും മലപ്പുറത്ത് സൂര്യാഘാതമേറ്റത്. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *