തിരുവനന്തപുരം : സംസ്ഥാന പൊലീസിലെ സിപിഎം ഫ്രാക്ഷനെ കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസി അന്വേഷണം ആരംഭിച്ചതായി സൂചന.എ ആർ ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ കണ്മുന്നിൽ പൊലീസുകാർ തമ്മിലടിച്ച സംഭവത്തിനു പിന്നാലെയാണിത്.

ഇന്റലിജൻസ് ഏജൻസിയുടെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്കും,കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും അടുത്ത ദിവസങ്ങളിൽ കൈമാറിയേക്കും .പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ഭാരവാഹിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ എഎസ്ഐയും തമ്മിലായിരുന്നു എ ആർ ക്യാമ്പിൽ കൈയ്യാങ്കളി നടന്നത് .

Leave a Reply

Your email address will not be published. Required fields are marked *