കൊച്ചി : സംസ്ഥാനത്ത് വീണ്ടും യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം .കൊച്ചി പനമ്പള്ളി നഗറിലാണ് സംഭവം. സന്ധ്യയോടെ ഇരുചക്ര വാഹനത്തിൽ മുഖം മറച്ചെത്തിയ ആൾ പെൺകുട്ടിയോട് സംസാരിക്കാനെന്ന വ്യാജേന വാഹനം നിർത്തിയ ശേഷം പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ യുവാവ് രക്ഷപ്പെട്ടു .യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു . നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് അക്രമമുണ്ടായത് .ദൃക്സാക്ഷികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് .

രണ്ട് ദിവസം മുൻപാണ് തിരുവല്ലയിൽ പട്ടാപ്പകൽ യുവാവ് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അയിരൂർ സ്വദേശിനിയായ യുവതി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *