ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചവര്‍ക്ക് കാന്‍സര്‍; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 201 കോടി രൂപ നഷ്ടപരിഹാരം നൽകണം

അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 201 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കമ്പനിയുടെ ടാല്‍കം പൗഡര്‍ ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ചുവെന്ന് കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

ടെ​റി ​ലീ​വി​റ്റ്​ എ​ന്ന അമേരിക്കന്‍ സ്വദേശിയായ യു​വ​തി​യാ​ണ് കമ്പനിക്കെതിരെ പരാതി നല്‍കിയത്. ചെറുപ്പകാലം തൊട്ടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ക​മ്പ​നി​യു​ടെ പൗ​ഡ​റും മ​റ്റു വ​സ്​​തു​ക്ക​ളും ഉപയോഗിച്ചിരു​ന്നതായും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കാ​ൻ​സ​ർ പി​ടി​പെട്ടെ​ന്നും കാണിച്ചായിരുന്നു പരാതി. കേസ് പരിഗണിച്ച കാ​ലി​ഫോ​ർ​ണി​യ​യി​ലെ പരമോന്ന​ത കോ​ട​തി​ 201 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ക​മ്പ​നി​യു​ടെ ഉ​ൽ​പ​ന്നം ഉ​പ​യോ​ഗി​ച്ചതാണ് കാന്‍സര്‍ ബാധക്ക് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ഇരക്ക് ലഭ്യമാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ക​മ്പ​നി​യു​​ടെ പൗ​ഡ​ർ ഉപയോഗിച്ചവർക്ക്​ വി​വി​ധ രോ​ഗ​ങ്ങ​ൾ പിടിപ്പെട്ടതോടെ ലോ​ക​ത്തി​ന്റെ വിവി​ധ ഭാ​ഗ​ങ്ങ​ളി​ൽ കമ്പനിക്കെ​തി​രെ കേ​സു​കള്‍ നിലവിലുണ്ട്. അമേരിക്ക​ൻ കോ​ട​തി​യി​ലു​ള്ള വിവിധ കേ​സു​ക​ളി​ലും ഈ ​വ​ർ​ഷം വി​ധി വരും. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച കമ്പനി കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *