ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീംപള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ന് നാട്ടില്‍ തിരിച്ചെത്തും. ഉച്ചയോടെയാകും ടീം അംഗങ്ങള്‍ നാട്ടില്‍ തിരിച്ചെത്തുക. ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായമാണ് ബംഗ്ലാദേശ് ടീം ഇവിടെയെത്തിയത്.ആക്രമണസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിക്ക് സമീപത്ത് ഉണ്ടായിരുന്നു. ഇവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ഉടനെ തന്നെ ഇവരെ തിരികെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം റദ്ദാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *