കോഴിക്കോട് : സംസ്ഥാനത്തെ കനത്ത ചൂടിൽ കോഴിക്കോട്ടെ യാത്രക്കാർക്കും മറ്റുള്ളവർക്കും കുപ്പിവെള്ള സൗകര്യം ഏർപ്പെടുത്തി ജയിൽ വകുപ്പ്. 20 രൂപ വില വരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപക്കാണ് ഇവർ നൽകുന്നത്.കുപ്പിവെള്ളവുമായി സഞ്ചരിക്കുന്ന വാഹനം ഒരുക്കിയാണ് വേനലില്‍ വലയുന്നവരെ സഹായിക്കാനുള്ള ദൌത്യം ജയില്‍ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കുപ്പി വെള്ളം കിട്ടുന്നതിനാല്‍ ജനങ്ങളും സന്തോഷത്തിലാണ്.രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അ‍ഞ്ച് മണി വരെയാണ് വില്‍പ്പന.ജനങ്ങളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമാണ് കിട്ടുന്നതെന്നു ജയില്‍ വകുപ്പ് ജീവനക്കാരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *