തെരഞ്ഞെടുപ്പ് ആവശ്യാർഥം ദൂരദർശനെ സർക്കാർ ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ്

തെരഞ്ഞെടുപ്പ് ആവശ്യാർഥം ദൂരദർശനെ സർക്കാർ ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയുടെ ചില പ്രസംഗങ്ങൾ നിരന്തരമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനെ, സർക്കാർ ‘നമോ ചാനലാ’ക്കിയതായി കോൺഗ്രസ് കുറ്റപ്പെടുത്തി.

ചാനലിന്റെ ദുരുപയോഗത്തിനെതിരെ കോൺഗ്രസ് പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഇതിന് പുറമെ, അഴിമതി ഉൾപ്പടെയുള്ള ആരോപണങ്ങൾ നേരിടുന്ന ജാർഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെയും മറ്റു ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം കമ്മീഷനെ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *