ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനേക്കസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപതയുടെ സന്ദേശം. വൈദികര്‍ക്കും വിശ്വാസികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഇത് സംബന്ധിച്ച് സന്ദേശമയച്ചു. കേസിലെ സത്യം പുറത്തുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നാണ് ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസിന്റെ ആഹ്വാനം.ചൊവ്വാഴ്ചയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
2019-04-07
