മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമർദ്ദനം. സംഭവത്തില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റത്. കുട്ടിയുടെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിറ്റുണ്ട്. പ്രദേശവാസിയാണ് മര്‍ദിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *