തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിന് പിന്നാലെ ഇളയകുട്ടിയുടെ സംരക്ഷണം വിട്ട് നല്‍കണം എന്നാവശ്യപ്പെട്ട് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് കത്ത്. മൂന്നരവയസുകാരന്റെ അച്ഛന്റെ പിതാവാണ് കത്ത് നല്‍കിയത്. അമ്മയുടെ സംരക്ഷണയിലുള്ള കുട്ടിയുടെ ഭാവിയില്‍ ആശങ്കയെന്ന് മുത്തച്ഛന്‍ കത്തില്‍ വ്യക്തമാക്കുന്നു. വിഷയത്തിന്മേല്‍ തിരുവനന്തപുരം യൂണിറ്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്ന് ഇടുക്കി ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *