കെ.എം. മാണിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു ,ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയെന്നും ശ്വാസകോശത്തിലെ അണുബാധ തുടരുന്നതും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു എന്നും റിപോർട്ടുകൾ.ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് കെ.എം. മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹവും രക്തസമ്മര്‍ദവും സാധാരണ നിലയിലായിരുന്നു. ഇതിനിടെയാണ് കിഡ്‌നി അടക്കമുള്ള ആന്തരികാവയവങ്ങളെ രോഗം ബാധിച്ചത്. ഇതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.ഡയാലിസിസിനും വിധേയനാക്കുന്നുണ്ട്.രക്തത്തില്‍ ഓക്‌സിജന്റെ അളവു കുറവാണ്. രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലാണെന്ന് ആശുപത്രി പറയുന്നു. എന്നാല്‍ അബോധാവസ്ഥയിലേക്ക് പോയതു കൊണ്ട് തന്നെ സ്ഥിതി സങ്കീര്‍ണ്ണവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *