വിവേക് ഒബ്‌റോയ് ചെയ്ത ബോബിയുടെ ശബ്ദം ആരുടേതാണ്? ശബ്ദം ഇഷ്ടപ്പെട്ടുവെന്ന് പ്രേക്ഷകർ ”നല്ല പരിചയമുള്ള ശബ്ദം ! ഈ ശബ്ധത്തിൽ വിവേക് ഒബ്‌റോയ് കിടുക്കിയിട്ടുമുണ്ട്, കൂടുതൽ സസ്‌പെൻസില്ല
ആ ശബ്ദത്തിനു പിന്നില്‍ മറ്റാരുമല്ല ! നമ്മുടെ സ്വന്തം വിനീത് ആണ് താരം.ലൂസിഫര്‍ റിലീസായ ശേഷം വിനീതിനെ അഭിനന്ദിച്ചുകൊണ്ട് ഫോണ്‍ കോളുകളുടെയും മെസ്സേജുകളുടെയും പെരുമഴയാണ്. മറ്റൊരു നടനു വേണ്ടി വിനീത് ഡബ്ബ് ചെയ്യുന്നത് ഇതാദ്യമായാണ്.മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തില്‍ വിനീത് ചെയ്ത കഥാപാത്രവുമായി ഇതിനെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന വോയിസ് ആയിരുന്നു ഇത്.അതേസമയം മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുള്ള ഒരു വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് വിനീതിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *