പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; രാഘവനെതിരെ വീണ്ടും പരാതി

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചന്നാണ് പരാതി. രാഘവന്‍ പ്രസിഡന്റായ സൊസൈറ്റിയുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് എല്‍.ഡി.എഫ് നല്‍കിയ പരാതിയില്‍ പറയുന്നു. അതിനിടെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ ഹിന്ദി വാര്‍ത്താ ചാനല്‍ സംഘത്തില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *