എം.കെ.രാഘവനെതിരായ പരാതി; അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പൊലീസ്

കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എം.കെ.രാഘവനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണ്ടി വന്നേക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് കൂടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചു. ആദ്യ റിപ്പോര്‍ട്ടില്‍ അന്വേഷണവുമായി ബന്ധപ്പെട്ട അധികം വിവരങ്ങളില്ല. അന്തിമ റിപ്പോര്‍ട്ട് വൈകുമെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്. വിശദ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകു എന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ടോപ്പിന്റെ ഒറിജിനല്‍ പരിശോധിക്കുകയും, കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തേണ്ടതും ഇതിന് ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *