തിരുവനന്തപുരം: എഴുത്തുകാരനും പ്രഭാഷകനും മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുപോളിന്റെ നില അതീവഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററില്‍, കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ പിടിച്ചുനിര്‍ത്തിയെങ്കിലും, അര്‍ദ്ധരാത്രിയോടെ ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
2019-04-13
