ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രാജ്യദ്രോഹ നിയമം എടുത്ത് കളയുമെന്ന് പ്രതിപാദിക്കുന്ന കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ കടുത്ത വിമര്‍ശനമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്..? രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് അങ്ങനെയൊരു സൂചനയല്ലേ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *