നപ്രീതി നേടിയ ‘തുപ്പറിവാളൻ’ , ‘ഇരുമ്പ് തിരൈ’ എന്നീ   ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം  വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന “അയോഗ്യാ” മെയ് 10 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. പ്രശസ്ത സംവിധായകൻ  എ.ആർ. മുരുകദാസിന്റെ  സഹസംവിധായകനായ വെങ്കട്ട്‌ മോഹൻ ആദ്യമായി  സംവിധാനം നിർവഹിക്കന്ന”അയോഗ്യാ”ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ  ബാനറിൽ നിർമ്മിക്കുന്നത് ടാഗോർ മധുവാണ്. റാഷി ഖന്നയാണ് ചിത്രത്തിൽ വിശാലിന്റെ നായിക. “അയോഗ്യാ”യിൽ ദ്വിമുഖ  വ്യക്തിത്വമുള്ള പോലീസ് ഓഫീസർ നായക കഥാപാത്രത്തെയാണ്  വിശാൽ അവതരിപ്പിക്കുന്നത്.

സച്ചു, പൂജാ ദേവരിയ, ആർ. പാർത്ഥിപൻ, കേ. എസ്. രവികുമാർ, വംശി കൃഷ്ണാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ ടീസർ പറത്തിറങ്ങി ഏതാനും ദിവങ്ങൾക്കുള്ളിൽ ആറ് മില്ല്യൻ കാണികളെ ലഭിച്ചു എന്നത് ശ്രദധേയമാണ്. രാം- ലക്ഷ്മൺ ഇരട്ടകളാണ് “അയോഗ്യാ”യിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ജി.കെ.വിഷ്ണു ഛായാഗ്രഹണവും സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *