രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; തമിഴ്‌നാട്ടില്‍ എല്ലാ സീറ്റിലും നാളെ വോട്ടെടുപ്പ്

 12 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 96 ലോക്‌സഭാ സീറ്റുകളില്‍ നാളെ വോട്ടെടുപ്പ് നടക്കും. നാളെ നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു.

തമിഴ്‌നാട് 38, കര്‍ണാടക 14, മഹാരാഷ്ട്ര 10, യുപി 8, അസം, ബീഹാര്‍, ഒഡീഷ 5 വീതം, ഛത്തീസ്ഗഡ്, ബംഗാള്‍, ജമ്മുകശ്മീര്‍ 3 വീതം, മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഇതിനൊപ്പം വോട്ടെടുപ്പ് നടക്കും. അതേസമയം, തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി. മണ്ഡലത്തില്‍ കണക്കില്‍പ്പെടാത്ത പണമൊഴുക്ക് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *