വോട്ട് ചെയ്യുമ്പോഴുണ്ടാകുന്നത് കുംഭമേളയില്‍ സ്‌നാനം ചെയ്ത പവിത്രാനുഭൂതി- പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദ്: കുംഭമേളയില്‍ സ്‌നാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന പവിത്രമായ ആനന്ദനാനുഭൂതിയാണ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ അനുഭവേദ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ശക്തി വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കുടുംബവും മോദിയെ അനുഗമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *