ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിന് നാല് നാള്‍ ശേഷിക്കെ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. തന്നെ അപഹസിച്ചവര്‍ ഇന്നലെ മുതല്‍ വോട്ടിങ് യന്ത്രത്തെ അവഹേളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി എം.പിയും ദലിത് നേതാവുമായ ഉദിത്ത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചാരണത്തിനെത്തിയത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍ പ്രദേശിലെ മൂന്ന് റാലികളിലാണ് ഇന്ന് പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് യു.പിയിലെ റോഡ് ഷോ അടക്കമുള്ള പരിപാടികളുമായി രംഗത്തുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബീഹാറിലും പ്രചാരണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *