ശബരിമലയടക്കമുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാക്കിയിട്ടും പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതായി ബി.ജെ.പി വിലയിരുത്തല്‍. വിജയ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയാകുമെന്നും ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു. ത്രികോണമത്സരം സാധ്യമാകാത്തിടത്ത് പോലും വോട്ട് ശതമാനം ഉയര്‍ത്താനുള്ള സുവര്‍ണാവസരമുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ബി.ജെ.പി വിലയിരുത്തല്‍. എന്നാല്‍ പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ പരമ്പരാഗത വോട്ടുകളില്‍ പോലും ചോര്‍ച്ച ഉണ്ടായെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *