ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുഖ്യ പരിഗണന നൽകും. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ ഡൽഹിയിലെ ഏഴ് സീറ്റുകൾ നിർണ്ണായകമാകുമെന്നും ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു.

മോദി അധികാരത്തില്‍ തിരിച്ചുവരാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി. സഖ്യം സംബന്ധിച്ച ചർച്ചകളിൽ നിന്ന് കോൺഗ്രസാണ് അവസാന നിമിഷം പിന്മാറിയതെന്ന് അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *