ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ജ‍ഡ്ജി എ.കെ പട്നായികിനാണ് അന്വേഷണ ചുമതല. സി.ബി.ഐയും ഐ.ബിയും ഡല്‍ഹി പൊലീസും കേസ് അന്വേഷണത്തിന് സഹായിക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ ഉത്സവ് ബെയിന്‍സാണ് കോടതിയെ സമീപിച്ചത്. അതിനിടെ യുവതിയുടെ പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറി. അന്വേഷണം തീരുന്നത് വരെ ചീഫ് ജസ്റ്റിസ് മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *