കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, മെഡിക്കൽ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ വിസ മാറ്റത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇത്തരം തസ്തികകളിലുള്ളവരെ മറ്റു തസ്തികകളിലേക്ക് വിസ മാറാൻ അനുവദിക്കേണ്ടെന്നാണ് മാനവ ശേഷി വകുപ്പിന്റെ തീരുമാനം.

മാൻപവർ അതോറിറ്റിയുടെ യോഗത്തിന് ശേഷം അടുത്ത ആഴ്ചയോടെ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തീരുമാനം പ്രാബല്യത്തിലാകുന്നതോടെ അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് മറ്റു പ്രൊഫഷനുകളിലേക്ക് തൊഴിൽ മാറാൻ സാധിക്കാതെ വരും. വിസ കച്ചവടം ഉൾപ്പെടെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കി തൊഴിൽ വിപണിയിൽ ക്രമീകരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് അധികൃതർ വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *