തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആസിഡ് കഴിച്ച് മരിച്ചു. കാട്ടാക്കട കല്ലാമം ഏഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ്(55) ഭാര്യ നിര്‍മ്മല(47)യെ വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശിവാനന്ദന്‍ ആസിഡ് കുടിക്കുകയായിരുന്നു. ഇയാളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

നിര്‍മ്മലയുടെ കഴുത്തില്‍ ആണ് വെട്ടേറ്റിരിക്കുന്നത്. ഏഴു വര്‍ഷമായി നിര്‍മ്മലയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇയാള്‍ മറ്റൊരു വിവാഹം കഴിച്ച് മാറി താമസിക്കുകയായിരുന്നു. അടുത്തിടെ അവരെയും ഉപേക്ഷിച്ചു സംഭവം നടന്ന വീടിനു സമീപം സഹോദരിയുടെ വീട്ടില്‍ ഇയാള്‍ താമസിക്കുകയായിരുന്നു. പഞ്ചായത്ത്‌ അനുവദിച്ച വീടുമായി ബന്ധപ്പെട്ട് ശിവാനന്ദനും നിര്‍മ്മലയും വസ്തു സംബന്ധമായി തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പാത്രം കഴുകുകയായിരുന്ന നിര്‍മ്മലയ്ക്ക് സമീപം എത്തി ശിവാനന്ദന്‍ വെട്ടുകത്തി ഉപയോഗിച്ചു കഴുത്തിനു വെട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *