അമേരിക്കയില്‍ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യന്‍ വംശജരും വെടിയേറ്റ് മരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട നാല് പേരും കുടുംബാംഗങ്ങളാണ്. ഓഹിയോ സിന്‍സിനാറ്റിയിലാണ് സംഭവം. ഹകികാത് സിംഗ് പനാഗ്, ഭാര്യ പരംജിത് കൗര്‍, മകള്‍ ഷാലിന്ദര്‍ കൗര്‍, ഭാര്യ സഹോദരി അമര്‍ജിത് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔദ്യോഗികമായി അറിയച്ചതായാണ് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത്.

അതേ സമയം കൊലപാതകത്തിന് കാരണം വംശീയ വിദ്വേഷമാകാനുള്ള സാധ്യതകളെ സുഷമ സ്വരാജ് തള്ളിക്കളഞ്ഞു. സിഖ് വംശജരാണ് എല്ലാവരും. കൊല്ലപ്പെട്ട മൂന്ന് പേര്‍ ഇന്ത്യന്‍ വംശജരും മറ്റൊരാള്‍ അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയതുമാണ്. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 10ന് ശേഷം നടന്ന കൊലപാതകത്തെ കുറിച്ച് അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും സുഷമ സ്വരാജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *