മലപ്പുറം വളാഞ്ചേരി നഗരസഭാ കൗൺസിലർക്കെതിരെ പീഡന പരാതി. സി.പി.എം കൗണ്‍സിലറായ ഷംസുദ്ദീനാണ് 16 കാരിയെ പല തവണ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.
വളാഞ്ചേരി നഗരസഭ കൗൺസിലറായ ഷംസുദ്ദീൻ, പത്താം ക്ലാസ് മുതൽ പെൺകുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച് പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. ചൈൽഡ് ലൈൻ അധികൃതർ ഇടപെട്ട് കളക്ടർക്കും എസ്.പിക്കും മുൻപിൽ വിഷയം എത്തിച്ചതോടെ പോക്സോ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.തിരൂർ ഡി.വൈ.എസ്പിക്കാണ് അന്വേഷണ ചുമതല. സംഭവം പുറത്ത് പറയാതിരിക്കാൻ പെൺകുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും അപകീർത്തിപ്പെടുത്തിയതായും ആരോപണമുണ്ട്.
