പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനയിലെ ബത്പാരയില്‍ ബി ജെ പി പ്രവര്‍ത്തകനെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. ചന്ദന ഷാ എന്ന യുവാവാണ് കന്‍കിനാര സതാദല്‍ മൈതാനത്ത് വച്ച് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഏഴു ഘട്ടങ്ങളിലായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് തൃണമൂല്‍, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക ഏറ്റുമുട്ടല്‍ നടന്നിരുന്നു. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ്‌ഷോയും അക്രമങ്ങള്‍ക്കിടയാക്കി. ഇതിനിടെ, പ്രശസ്തമായ പ്രസിഡന്‍സി കോളജിലെ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *