വഡോദര: ലിഫ്റ്റില്‍ കുടുങ്ങിയ ഇയര്‍ഫോണ്‍ കഴുത്തില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.  ഗുജറാത്തിലെ വഡോദരയിലാണ് ദാരുണമായ സംഭവം നടന്നത്. പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലെ തൊഴിലാളിയായ സുശീല വിശ്വകര്‍മ എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സുശീല ഒന്നാം നിലയില്‍ നിന്നും മൂന്നാം നിലയിലേക്ക് പോകാനായി ലിഫ്റ്റില്‍ കയറി. എന്നാല്‍ ഇതിലിടയ്ക്ക് ഇയര്‍ ഫോണ്‍ ലിഫ്റ്റിന്റെ ഗ്രില്ലില്‍ കുടുങ്ങുകയായിരുന്നു. ഇത് എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ഇയര്‍ ഫോണ്‍ വീട്ടമ്മയുടെ കഴുത്തിലും കുരുങ്ങിയിരുന്നു.അറ്റുപോയ തല താഴത്തെ നിലയിലും ഉടല്‍ മൂന്നാം നിലയിലുമാണ് ഉണ്ടായിരുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് ശരീരം ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *