ക്രിക്കറ്റ് വേള്‍ഡ് കപ്പിന് ഇന്ന് തുടക്കം; ഇംഗ്ലണ്ടും ദ.ആഫ്രിക്കയും നേര്‍ക്കുനേര്‍

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 3ന് ഓവലിലാണ് മത്സരം.

ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 11 വേദികളിലായാണ് മത്സരങ്ങള്‍. അഞ്ചാം തവണയാണ് ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകുന്നത്. ഐ.സി.സി റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനക്കാര്‍ മാത്രം പങ്കെടുക്കുന്നു എന്നതും, പങ്കെടുക്കുന്ന എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന ‘റൗണ്ട് റോബിന്‍ ലീഗ്’ 1992ന് ശേഷം നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.മെയ് 30 ന് ആരംഭിച്ച് 6 ആഴ്ച പിന്നിട്ട് ജൂലൈ 14 ന് അവസാനിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍, ഫൈനല്‍ അടക്കം 48 ഏകദിന മത്സരങ്ങള്‍ നടക്കും. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍.

Leave a Reply

Your email address will not be published. Required fields are marked *