തനിക്കെതിരായ വി.എം സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. പത്ത് കൊല്ലമായി തുടരുകയാണ്. ഒരാദര്‍ശവും വി.എം സുധീരനില്ല. സുധീരനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഇല്ലാതാക്കിയ ആളാണ് സുധീരനെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകുന്നെന്ന വാര്‍ത്ത അവാസ്തവമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സ്വപ്നത്തില്‍ പോലും ബി.ജെ.പിയില്‍ പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. വീക്ഷണത്തിന്റെ മുഖപ്രസംഗം കൊണ്ട് ഞെട്ടിപ്പോയി. തന്നോട് വിശദീകരണം ചോദിക്കാതെയാണ് മുഖപ്രസംഗം വന്നത്. ഒരു ആദര്‍ശവും ഇല്ലാത്ത ആളാണ് സുധീരനെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
2019-05-30
