കൊല്ലം അഞ്ചാലുമ്മൂട്ടില്‍ മറവിരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന്‍ പൊലീസ് പിടിയില്‍. എഴുപത്തിനാല് വയസുള്ള അമ്മയെ മകന്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. കൊലപാതകക്കേസിലെ പ്രതി കൂടിയായ ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

മറവി രോഗം ബാധിച്ച അമ്മയെ കുറച്ചുനാളുകളായി മകന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് അച്ഛന്റെ പരാതി. സംഭവത്തില്‍ കേസെടുത്ത അഞ്ചാലുംമൂട് പൊലീസ് ഇന്ന് രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. മദ്യവും കഞ്ചാവുമുള്‍പ്പെടെ ലഹരിക്കടിമയാണ് ഇയാളെന്നും പൊലീസ് പറയുന്നു.

മദ്യലഹരിയിലായിരുന്നു ഇയാള്‍ പീഡനം നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റൊരു കൊലപാതകക്കേസിലെ രണ്ടാം പ്രതിയുമാണ് ഇയാള്‍. മറവിരോഗമായതിനാല്‍ മാതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ പരിമിതികളുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. മാതാവിനെ വൈദ്യ പരിശോധനക്ക് വിധേയയാക്കാനാണ് പൊലീസ് തീരുമാനം. ഇതിനു ശേഷമാകും മകന്റെ അറസ്റ്റ് രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *