പൊന്നാനി താലൂക്കില്‍ കടലാക്രമണത്തില്‍ 12 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. പൊന്നാനി, പെരുമ്പടമ്പു , വെളിയങ്കോട് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. 99 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭാ പരിധിയിലും വെളിയങ്കോട്, പെരുമ്പടമ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്. തീരത്തെ നൂറുകണക്കിന് തെങ്ങുകളും കടലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *