കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചുവിട്ടത്. ഫിലിപ്പെ കുട്ടിനോ രണ്ട് ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ എവര്‍ട്ടന്‍ സോരസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.

50ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ച് കുട്ടീനോയാണ് ഗോളടിക്ക് തുടക്കമിട്ടത്. മൂന്ന് മിനുറ്റിന് പിന്നാലെ കുട്ടീനോ തന്നെ ബ്രസീലിന്റെ ലീഡുയര്‍ത്തി. 85ാം മിനുറ്റില്‍ സോരെസ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. മികച്ച അവസരങ്ങള്‍ ബ്രസീലിന് മുന്നില്‍ എത്തിയിരുന്നുവെങ്കിലും ഗോള്‍ പിറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *