കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍. ബംഗാളിലെ ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന് മമതാ പറഞ്ഞതോടെയാണ് പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചര്‍ച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം ഇന്ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം അറിയിക്കും. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
2019-06-16

