കോപ്പ അമേരിക്കയില്‍ അര്‍ജന്റീന നാളെ രണ്ടാം മത്സരത്തിനിറങ്ങും. പരാഗ്വെ ആണ് എതിരാളികള്‍. ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുക തന്നെയായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ ഖത്തറിനെ നേരിടും.അഗ്യൂറോയുടെ മോശം പെര്‍ഫോമന്‍സ് അര്‍ജന്റീനക്ക് തലവേദനയാകുന്നുണ്ട്. മെസ്സിയും അഗ്യൂറോയും പ്രതീക്ഷക്കൊത്ത് ഉയരാത്തത് ടീമിന്റെ ബാലന്‍സ് തന്നെ തെറ്റിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കോച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *