മലപ്പുറം: സായുധ നീക്കത്തിലുപരി സാമൂഹിക ഇടപെടലുകളിലൂടെ മാവോയിസ്റ്റുകളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഉത്തരകേരളത്തിലെ അഞ്ച് ജില്ലകളില്‍ ഇതിനായി കര്‍മ്മ പദ്ധതികള്‍ തയാറാക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായി. ബോധവത്കരണത്തിനൊപ്പം മേഖലയില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
2019-06-22

