പഴനി: വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 12.30 നാണ് അപകടമുണ്ടായത്, കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു, അഭിജിത്, സജിനി ബാബു എന്നിവരാണ് മരിച്ചത്.

ശശി, വിജയമ്മ, സുരേഷ്, മനു എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് അഭിജിത്തും ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് ലേഖയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ സജിനി, ആദിത്യന്‍ എന്നിവര്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ട് 3.30നാണ് രണ്ടു കുടുംബത്തിലുള്ളവര്‍ പഴനിയിലേക്ക് യാത്ര തിരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *