കൊച്ചി: തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഒരാള്‍ എന്‍ ഐ എ പിടിയില്‍. ശ്രീലങ്കന്‍ സ്ഥോടനവുമായി ബന്ധമുള്ള ഒരാളെയാണ് നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയിരിക്കുന്നത്. ഇടപ്പള്ളി പള്ളിക്കു സമീപത്തുനിന്ന് ബുധനാഴ്ച രാത്രിയിലാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. തമിഴ് വംശജനായ ആള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എന്‍ ഐ എ സംഘം തോക്കുചൂണ്ടി കീഴ്പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തു ആകെ 155 ഐഎസ്‌ഐഎസ് അറസ്റ്റുകള്‍ നടന്നെന്നു ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഢി പറഞ്ഞിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്നിവയും ഇന്ത്യ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണ്. ഇവയെ യുഎപിഎ നിയമം 1967 ന്റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.


